• 04924 293408
  • 9605304318
  • attappadikurumbasociety@gmail.com
primitive-tribes

പ്രാക്തന ഗോത്രവര്‍ഗം (കുറുമ്പ) 

വനവിഭവങ്ങള്‍ മാത്രം ശേഖരിച്ച് കൊണ്ട് ജീവിക്കുന്ന, കാടിനോട് ഇണങ്ങി ജീവിക്കുന്ന അട്ടപ്പാടിയിലെ പ്രാക്തന ആദിവാസി വിഭാഗമാണ് കുറുമ്പ. അട്ടപ്പാടിയിലെ മറ്റ് രണ്ട് ആദിവാസി വിഭാഗങ്ങളായ ഇരുള, മുഡുക വിഭാഗങ്ങള്‍ നാഗരികതയോടെല്ലാം ഇടപഴകി ജീവിക്കുമ്പോള്‍ അപൂര്‍വ്വമായി മാത്രം കാടിറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് കുറുമ്പ വിഭാഗം. വനവും വനവിഭവങ്ങളുമാണ് ഇവരുടെ ജീവിതം നിലനിര്‍ത്തുന്നത്. അട്ടപ്പാടിയിലെ സൈലന്റ് വാലിയോട് അടുത്തുള്ള ആനവായ്, കടുക്മണ്ണ, തടിക്കുണ്ട്, തുടുക്കി എന്നിങ്ങനെ 19 കുറുമ്പ ഊരുകളിലായാണ് ഭൂരിഭാഗം കറുമ്പരും താമസിക്കുന്നത്. സുവര്‍ണ ജൂബിലി ആഘോഷിയ്ക്കാന്‍ ഇനി രണ്ട് വര്‍ഷം മാത്രം ബാക്കിയുള്ള 1975 ല്‍ സ്ഥാപിച്ച കുറുമ്പ പട്ടികവര്‍ഗ്ഗസഹകരണ സംഘം മുഖേനയാണ് ഇവര്‍ വനവിഭവങ്ങള്‍ വില്‍പ്പന നടത്തുന്നത്. കുറുമ്പര്‍ക്ക് വരുമാനം കിട്ടാന്‍ വനവിഭവങ്ങളും ഔഷധ സസ്യങ്ങളും ശേഖരിച്ചു വില്‍ക്കുന്നതില്‍ സഹായിക്കാനാണ് സംഘം സ്ഥാപിച്ചത്. അന്നത്തെ ആദിവാസിക്ഷേമ ഓഫീസറും മുദ്ദമൂപ്പന്‍,മാരിമൂപ്പന്‍, പച്ചമൂപ്പന്‍ തുടങ്ങിയ ഊരു തലവന്‍മാരും ചേര്‍ന്നാണ് സംഘം സ്ഥാപിച്ചത്.

If you have any query?

CONTACT US
phone