യാത്രാസൗകര്യം കാര്യമായില്ലാത്ത ഈ മേഖലയിലേക്ക് ഓണക്കാലത്തു കണ്‍സ്യൂമര്‍ഫെഡില്‍ നിന്നു സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് സംഘം ഇവിടെ വനത്തില്‍ താമസിക്കുന്ന വര്‍ക്കായി ഓണച്ചന്ത നടത്താറുണ്ട്. അംഗങ്ങള്‍ മരിച്ചാല്‍ മരണാനന്തരച്ചടങ്ങുകള്‍ക്കായി 2500 രൂപ സംഘം ഗ്രാന്റ് നല്‍കാറുണ്ട്. പുറമെയുള്ള ഹോസ്റ്റലുകളില്‍ താമസിച്ചുപഠിക്കുന്ന ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെറിയ സാമ്പത്തികസഹായങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്. അംഗങ്ങള്‍ക്ക് അഞ്ചു ശതമാനം പലിശ നല്‍കുന്ന സേവിംഗ്സ് ബാങ്ക് അക്കൗണ്ടും സംഘം ഒരുക്കുന്നുണ്ട്. 10,000രൂപ വരെയുള്ള ചെറുവായ്പകളും നല്‍കും
ബഫര്‍സോണില്‍പ്പെട്ട പ്രദേശമായതിനാല്‍ റോഡു നിര്‍മ്മിക്കാനും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമുണ്ട്. പട്ടികജാതി -വര്‍ഗസംഘങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പുനര്‍ജനി പദ്ധതി പ്രകാരമുള്ള വനവിഭവശേഖരത്തിന് ധനസഹായം അനുവദിച്ചിട്ടുണ്ട്.
പുറമെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നു ഹോസ്റ്റലുകളില്‍ താമസിക്കുന്നവരും പി.എസ്.സി പരീക്ഷകള്‍ക്കു തയാറെടുക്കുന്നവരും മറ്റുമായ ഗോത്രവിദ്യാര്‍ഥികള്‍ ക്കായി ഒരു ഗ്രന്ഥശാല സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു. മികച്ച പ്രവര്‍ത്തനത്തിനു നിരവധി പുരസ്‌കാരങ്ങള്‍ സംഘത്തിനു ലഭിച്ചിട്ടുണ്ട്. 18 വര്‍ഷമായി മണ്ണാര്‍ക്കാട് താലൂക്കിലെ മികച്ച പട്ടിക വര്‍ഗസഹകരണസംഘത്തിനു പുരസ്‌കാരം ലഭിക്കുന്നു. 2022 ല്‍ പാലക്കാട് ജില്ലയിലെ ഏറ്റവും നല്ല പട്ടികവര്‍ഗ സഹകരണസംഘത്തിനുള്ള പുരസ്‌കാരം ലഭിച്ചു. 2010-11 ലും 11-12 ലും സംസ്ഥാനത്തെ ഏറ്റവും നല്ല പട്ടികവര്‍ഗ സഹകരണസംഘത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്,