കുറുമ്പഗോത്രക്കാര്‍ തനതുക്യഷിയിലൂടെ ഉണ്ടാക്കുന്ന മുളയരി, കാട്ടുകടുക്, ചാമയരി,തിന, റാഗി, ചോളം, അവര എന്നിവയും താളിയായി ഉപയോഗിക്കാവുന്ന ചീനിക്കപ്പൊടി, കുന്തിരിക്കം, തുടങ്ങിയവയും സംഘം വില്‍പ്പന നടത്തുന്നുണ്ട്. അട്ടപ്പാടി, ഭവാനി, മണ്ണാര്‍ക്കാട്, ഫോറസ്റ്റ് റേഞ്ചുകളില്‍പ്പെട്ട വനങ്ങളില്‍ നിന്നാണ് വനവിഭവങ്ങള്‍ ശേഖരിക്കുന്നത്. കുറുമ്പ ഗോത്രക്കാര്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ സംഘം ശേഖരിച്ച് സംസ്ഥാന പട്ടികജാതി- വര്‍ഗ സഹകരണ ഫെഡറേഷന്‍ മുഖേനയാണ് വില്‍ക്കുന്നത്. അപൂര്‍വ്വമായി മാത്രം കാടിറങ്ങി മറ്റുള്ളവരുമായി ഇടപഴകുന്ന കുറുമ്പ ഗോത്രവര്‍ഗകാര്‍ക്ക് മാത്രമായുള്ള കുറുമ്പ പട്ടികവര്‍ഗ്ഗസഹകരണ സംഘം ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കൊച്ചിയിലെത്തി. തങ്ങളുടെ തനത് ധാന്യങ്ങള്‍ ഉള്‍പ്പടെയുള്ള പത്ത് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കായാണ് അവരെത്തിയത്. എറണാകുളം മറൈന്‍ ഡ്രൈവില്‍ സഹകരണവകുപ്പ് സംഘടിപ്പിച്ച എക്‌സോ 2023 ല്‍ അങ്ങിനെ കുറുമ്പ ഗോത്രവര്‍ഗ്ഗക്കാരുടെ സഹകരണ സംഘം ആദ്യമായി സ്റ്റാളൊരുക്കി. സൈലന്റ് വാലി തേന്‍, മുളയരി, കുന്തിരിക്കം ,റാഗി, കടുക് തുടങ്ങിയ ഉല്‍പ്പന്നങ്ങളായിരുന്നു അവിടെ സംഘം വില്‍പ്പന നടത്തിയത്.